ഉമ്മന്‍ചാണ്ടിയുടെ ജനകീയ യാത്ര; കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി
|മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കൊച്ചി മെട്രോയില്‍ നടത്തിയ ജനകീയ യാത്രയെക്കുറിച്ച് കെഎംആര്‍എല്‍ എംഡി റിപ്പോര്‍ട്ട് തേടി. മെട്രോ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യാത്രയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ജനകീയ യാത്ര നടത്തിയത്. യാത്ര മെട്രോയുടെ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. പൊതുമുതല്‍ നശിപ്പിച്ചും ജനങ്ങളെ ബുദ്ധിമുട്ടിച്ചും നടത്തിയ യാത്രക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്നാണ് യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് നര്കാന് കെഎംആര്‍എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് സുരക്ഷാ ഉദ്യോഹസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.