Kerala
സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ്  അന്വേഷണംസോളാര്‍ കേസ് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം
Kerala

സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

admin
|
29 April 2018 7:12 PM GMT

ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടിക്കും മൂന്ന് പേഴ്സണല്‍ സ്റ്റാഫിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്താണ് അന്വേഷണം നടത്തുക. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമോപദേശം കണക്കിലെടുത്താണ് തീരുമാനം. മുഖ്യമന്ത്രിയും പിഎയും സരിത എസ് നായരെ സഹായിച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിച്ചതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താനും തീരുമാനമായി.

തമ്പാനൂര്‍ രവിയും ബെന്നി ബെഹന്നാനും ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും. റിപ്പോര്‍ട്ടും തുടര്‍ നടപടികളും ആറ് മാസത്തിനകം നിയമസഭയില്‍ സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘം പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. പൊലീസ് അസോസിയേഷന്‍ ഭാഗവാഹി ജിആര്‍ അജിത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും.

സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാമെന്നും ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കുറ്റം ചുമത്താമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. നോര്‍ത്ത് സോണ്‍ ഡിജിപി രാജേഷ് ദിവാനായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ചുമതല. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും വിജിലന്‍സ് അന്വേഷണം നടക്കും. കെ പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും,

Similar Posts