180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി
|ലക്ഷദ്വീപിന് അടുത്ത് ഐഎന്‍എസ് കല്‍പേനി നടത്തിയ തെരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.
ലക്ഷദ്വീപിന് സമീപം 180 ൽ അധികം മത്സ്യത്തൊഴിലാളികളെ നാവിക സേന കണ്ടെത്തി. ഇവർക്ക് വേണ്ട ഭക്ഷണവും വെള്ളവും നേവി നൽകി. സ്വന്തം നിലക്ക് തിരികെ വരാമെന്നു തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനടുത്ത് പരമ്പരാഗത മത്സ്യബന്ധന പ്രദേശമായ ദേ പെട്രോവിലാണ് 17 ബോട്ടുകള്‍ കണ്ടെത്തിയത്. നാവികസേനയുടെ P8ഐ എന്ന നിരീക്ഷണ വിമാനമാണ് ഇവരെ കണ്ടെത്തിയത്. വിമാനത്തില്‍ നിന്ന് ഐഎന്‍എസ് കല്‍പ്പേനി കപ്പലിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് കപ്പല്‍ ബോട്ടുകളുടെ അടുത്തെത്തുകയായിരുന്നു. 17 ബോട്ടുകളിലായി 180 ലധികം മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളോ ബോട്ടുകള്‍ക്ക് കേടുപാടുകളോ ഇല്ലാത്തതിനാല്‍ സ്വന്തം നിലയ്ക്ക് തീരത്തെത്തിക്കൊള്ളാമെന്ന് തൊഴിലാളികള്‍ നാവികസേനയെ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കിയിട്ടുണ്ട്. മത്സ്യം ലഭ്യമാകുന്ന മുറയ്ക്ക് തീരത്തെത്താനാണ് തൊഴിലാളികളുടെ തീരുമാനം. ഇവരില്‍ എത്ര പേര്‍ മലയാളികളാണെന്ന് ഇനിയും വ്യക്തമല്ല. ഇക്കാര്യം നാവികസേന പരിശോധിച്ചു വരികയാണ്. നാവിക സേനയും തീരദേശസേനയും പരിശോധന തുടരുന്നുണ്ട്.