Kerala
Kerala
വിജിലന്‍സിലെ നിഷ്കൃയരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
|29 April 2018 8:45 PM GMT
മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തുന്നതിനായി മൊബൈല്‍ സേഫ്റ്റി ലാബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി
വിജിലന്‍സിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിഷ്ക്രിയരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സത്യസന്ധതയും കാര്യക്ഷമതയും ഉള്ള ഉദ്യോഗസ്ഥരെ മാത്രമേ വിജിലന്‍സ് നിയമിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി സഭയെ രേഖാമൂലം അറിയിച്ചു. മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തുന്നതിനായി മൊബൈല്‍ സേഫ്റ്റി ലാബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും സഭയില്‍ പറഞ്ഞു