Kerala
ശബരിമലയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ശബരിമലയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍
Kerala

ശബരിമലയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍

Sithara
|
30 April 2018 12:11 AM GMT

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷയൊരുക്കുകയാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍.

ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സുരക്ഷയൊരുക്കുകയാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍. ആപത്ഘട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് രക്ഷയുമായി ഇഎംസികള്‍ 24 മണിക്കൂറും സജീവമാണ്.

പമ്പ മുതല്‍ സന്നിധാനം വരെ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍. അത്യാവശ്യ സാഹചര്യം നേരിടാനും ജീവന്‍ നിലനിര്‍ത്താനുമുള്ള ഉപകരണങ്ങളെല്ലാം ഇഎംസികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സന്നിധാനത്തു മാത്രം മൂന്ന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയാക് സെന്ററുകളുമുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്നതെങ്കില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രികളിലേയ്ക്കോ കാര്‍ഡിയാക് സെന്ററുകളിലേയ്ക്കോ മാറ്റും.

ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍, ഇഎംസിയിലെ സ്ട്രക്ചര്‍ അവിടെയെത്തും. രോഗിയെയും കൊണ്ട് ഏറ്റവും അടുത്ത മെഡിക്കല്‍ സെന്ററിലേയ്ക്ക്. ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളുമായാണ് സെന്ററുകള്‍ ശബരിമലയിലേയ്ക്ക് എത്തുന്നത്.

Related Tags :
Similar Posts