Kerala
Kerala

കാസര്‍കോട് ബിജെപി ഹര്‍ത്താലില്‍ പലയിടത്തും ആക്രമണം

Sithara
|
30 April 2018 1:43 PM GMT

സിപിഎം ഓഫീസുകള്‍ക്ക് നേരെ അക്രമണം നടന്നു. അക്രമികെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കാസര്‍കോട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. സിപിഎം ഓഫീസുകള്‍ക്ക് നേരെ അക്രമണം നടന്നു. അക്രമികെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ചെറുവത്തൂരില്‍ നടന്ന ബിജെപിയുടെ ജനാധിപത്യ സംരക്ഷണ പദയാത്രയോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി സ്വാധീന മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപക അക്രമമാണ് നടത്തിയത്. സിപിഎമ്മിന്‍റെ കാസര്‍കോട് ടൌണ്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായി.
കാസര്‍ഗോഡ് കോപ്പറേറ്റീവ് ബാങ്ക് ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിക്കുകയും ചെയ്തു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പങ്കെടുത്ത പ്രകടനവും അക്രമാസക്തമായി. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

Related Tags :
Similar Posts