Kerala
ജോണി നെല്ലൂര്‍ യുഡിഎഫ് വിട്ടുജോണി നെല്ലൂര്‍ യുഡിഎഫ് വിട്ടു
Kerala

ജോണി നെല്ലൂര്‍ യുഡിഎഫ് വിട്ടു

admin
|
30 April 2018 4:21 PM GMT

ജോണി നെല്ലൂര്‍ യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു

ജോണി നെല്ലൂര്‍ യുഡിഎഫ് വിട്ടു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് ഉന്നാതാധികാര സമിതി സ്ഥാനവും രാജിവെച്ചതായി ജോണി നെല്ലൂര്‍ അറിയിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ജോണി നെല്ലൂരിന്റെ രാജി.

അങ്കമാലി സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോണി നെല്ലൂരിന്റെ രാജിയിലേക്ക് നയിച്ചത്. പിറവത്തിന് പുറമേ അങ്കമാലി കൂടി നല്‍കണമെന്ന ജോണി നെല്ലൂര്‍ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. അങ്കമാലിയില്ലെങ്കില്‍ ജയസാധ്യതയുള്ള മറ്റൊരു സീറ്റെന്ന ആവശ്യവും കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസിന്റെ ഈ നിലപാടിനോട് ജോണി നെല്ലൂര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി അനൂപ് ജേക്കബ് ജോണി നെല്ലൂരിന്റെ നിലപാടിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തയ്യാറായില്ല.

അങ്കമാലി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ ഈ അകല്‍ച്ചയാണ് ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെക്കാന്‍ കാരണം. 2004 മുതല്‍ കേരള കോണ്‍ഗ്രസ് ജേക്കബിനെ ഒതുക്കാനുള്ള ശ്രമം നടക്കുകയാണെന്നും അതിന്റെ ഭാഗമാണ് യുഡിഎഫ് സീറ്റ് നിഷേധിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും യുഡിഎഫിന്റെ പരാജയമാണ് ലക്ഷ്യമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. കോതമംഗലത്തോ തൊടുപുഴയിലോ ജോണി നെല്ലൂര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് സൂചന.

Similar Posts