Kerala
Kerala

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്തു

Sithara
|
30 April 2018 9:43 AM GMT

56.76 കോടി രൂപ മുഖ്യമന്ത്രി വിതരണം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി ധനസഹായം വിതരണം ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ധനസഹായത്തിന്‍റെ മൂന്നാം ഗഡുവാണ് വിതരണം ചെയ്തത്. 56.76 കോടി രൂപ മുഖ്യമന്ത്രി വിതരണം ചെയ്തു.

പൂര്‍ണ്ണമായും കിടപ്പിലായ 257 രോഗികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ച 1161 ദുരിതബാധിതര്‍ക്കും മരിച്ചവരുടെ ആശ്രിതരായ 709 പേര്‍ക്കും രണ്ടു ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്. ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി വിതരണം ചെയ്തു. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടരോഗികള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. പട്ടികയില്‍ അനര്‍ഹരുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ ആദ്യ രണ്ടു ഗഡുക്കള്‍ നേരത്തെ വിതരണം ചെയ്തിരുന്നു.

Related Tags :
Similar Posts