ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ സെമിയില്‍ കേരളം തോറ്റു
|നാളെ നടക്കുന്ന ഫൈനലില്‍ മിസോറാമും മേഘാലയയും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തോല്പിച്ചാണ് മിസോറാം ഫൈനലില്‍ കടന്നത്.
ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കേരളത്തിന് തോല്‍വി. മേഘാലയയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോറ്റത്. നാളെ നടക്കുന്ന ഫൈനലില്‍ മിസോറാമും മേഘാലയയും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനെ തോല്പിച്ചാണ് മിസോറാം ഫൈനലില്‍ കടന്നത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിതസമനില പാലിച്ചതിനെ തുടര്‍ന്ന് കളി അധികസമയത്തേക്ക് നീങ്ങുകയായിരുന്നു. അധികസമയത്തിന്റെ നാലാം മിനിറ്റില്‍ മേഘാലയയുടെ ബാങ്കിര്സണാണ് ഗോള്‍ നേടിയത്. കേരളത്തിന് വേണ്ടി പ്രതിരോധതാരം ഷാഹുല്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സഹതാരങ്ങളുടെ പിഴവുകള്‍ തിരിച്ചടിയായി.
ലീഗ് റൗണ്ടില്‍ നടന്ന നാല് കളികളില്‍ വിജയിച്ചതും ഗ്രൂപ്പ് മത്സരത്തില്‍ തമിഴ്നാടിനെ 12 ഗോളിന് തോല്പിച്ചതും മേഘാലയ്ക്ക് സെമിയില്‍ കരുത്തായി. നേരത്തെ നടന്ന മത്സരത്തില്‍ ബംഗാളിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മിസോറാം പരാജയപ്പെടുത്തിയത്. കോര്പറേഷന് സ്റ്റേഡിയത്തില്‍ നാളെ വൈകീട്ടാണ് ഫൈനല്‍.