വാഹനാപകടങ്ങള്‍ക്കുശേഷമുള്ള പ്രാഥമിക ശുശ്രൂഷാ കാമ്പയിനുമായി കേരള മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍
|അപകടസ്ഥലത്തു വച്ചും അല്ലാതെയും ഹൃദയാഘാതം സംഭവിച്ചാല്‍ ജീവന്‍ നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് പ്രത്യേക ഡമ്മിയുടെ സഹായത്തോടെ സംഘം പരിശീലിപ്പിക്കുന്നുണ്ട്.
റോഡപകടങ്ങള്‍ക്കിടെ ഹൃദയാഘാതം സംഭവിച്ചാല്‍ ജീവന്‍ നിലനിര്‍ത്താന്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികള്‍ എന്തൊക്കെയാണ്? ഇക്കാര്യത്തില്‍ ബോധവത്കരണവും പരിശീലനവും നല്‍കുകയാണ് ഡല്‍ഹിയിലെ മലയാളി കൂട്ടായ്മ. കേരള മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്റെ ആരോഗ്യ വിഭാഗമാണ് ഇതിനായി ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
ഡല്‍ഹി ആള്‍ ഇന്ത്യ ഇന്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സുമാരും ഓഫീസര്‍മാരും അംഗങ്ങളായ കൂട്ടായ്മയാണ് കേരള മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്റെ കീഴില്‍ സേവ് ലൈഫ്‌സ്, സ്ലോ ഡൈാണ്‍ എന്ന ക്യാമ്പയിനുമായി രംഗത്തുള്ളത്. ഡല്‍ഹിയില്‍ പ്രധാന ക്യാമ്പസുകളിലടക്കം വിവിധ ഇടങ്ങളില്‍ ഇവര്‍ ഇതിനകം ബോധ വല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.
അപകടസ്ഥലത്തു വച്ചും അല്ലാതെയും ഹൃദയാഘാതം സംഭവിച്ചാല്‍ ജീവന്‍ നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് പ്രത്യേക ഡമ്മിയുടെ സഹായത്തോടെ സംഘം പരിശീലിപ്പിക്കുന്നുണ്ട്. അപകടസ്ഥത്ത് നിന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ക്ലാസിന്റെ ഭാഗമാണ്.