Kerala
പാസഞ്ചര്‍ ട്രെയിനുകള്‍ സാവധാനം ഒഴിവാക്കും, പകരം മെമുപാസഞ്ചര്‍ ട്രെയിനുകള്‍ സാവധാനം ഒഴിവാക്കും, പകരം മെമു
Kerala

പാസഞ്ചര്‍ ട്രെയിനുകള്‍ സാവധാനം ഒഴിവാക്കും, പകരം മെമു

Subin
|
30 April 2018 12:16 PM GMT

കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്...

കേരളത്തില്‍ കൂടുതലായി മെമു സര്‍വീസുകള്‍ ആരംഭിക്കാന്‍ റയില്‍വേ ആലോചിക്കുന്നു. പാസഞ്ചര്‍ ട്രെയിന്‍ സാവധാനം ഒഴിവാക്കി പകരം മെമു സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് റയില്‍വേ. രണ്ടു വര്‍ഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്നാണ് റയില്‍വേ കണക്കു കൂട്ടുന്നത്.

ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഒഴിവാക്കിക്കൊണ്ട് കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു റയില്‍വേയുടെ തീരുമാനം. കേരളം പോലുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ മലബാറിലാണ് മെമു സര്‍വീസ് ഇല്ലാത്തത്. മംഗലാപുരം ഷൊര്‍ണൂര്‍പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായത് മലബാറില്‍ മെമു സര്‍വീസുകള്‍ തുടങ്ങുന്നതിന് സഹായകരമാകും. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം കൂടി പൂര്‍ത്തീകരിക്കുന്നതോടെ മെമു സര്‍വീസുകള്‍ കൂടുതലായി നടത്താനാകുമെന്നാണ് കണക്ക് കൂട്ടല്‍. കൂടുതല്‍ റാക്കുകളും ഇതിനായി നിര്‍മിക്കേണ്ടതുണ്ട്.

തിരക്കേറിയ സമയങ്ങളില്‍ ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരമായിട്ടാകും ആദ്യഘട്ടത്തില്‍ മെമു സര്‍വീസ് നടത്തുക.ഹ്രസ്വ ദൂര എക്‌സ്പ്രസ് ട്രെയിനുകളും സാവധാനം ഒഴിവാക്കാന്‍ റയില്‍ വേ ആലോചിക്കുന്നുണ്ട്. ഇതിനുപകരവും മെമു സര്‍വീസുകള്‍ നടത്താമെന്ന കണക്കു കൂട്ടലിലാണ് റയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നത് ലാഭമുണ്ടാക്കുമെന്നും റയില്‍വേ കരുതുന്നു.

Related Tags :
Similar Posts