Kerala
തലസ്ഥാനത്തെ തമിഴകമാക്കി എഐഎഡിഎംകെതലസ്ഥാനത്തെ തമിഴകമാക്കി എഐഎഡിഎംകെ
Kerala

തലസ്ഥാനത്തെ തമിഴകമാക്കി എഐഎഡിഎംകെ

admin
|
30 April 2018 12:10 PM GMT

ശിവകാശി പോസ്റ്ററുകളും തമിഴ്നാട്ടില്‍ നിന്നുളള പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്തെ എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.

തലസ്ഥാനത്ത് എംജി റോഡില്‍ ഒരു വശത്ത് മുഴുവന്‍ അമ്മ മയമാണ്. ശിവകാശി പോസ്റ്ററുകളും തമിഴ്നാട്ടില്‍ നിന്നുളള പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്തെ എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്.

വെളളയും കറുപ്പും ചുവപ്പും നിറത്തിലുളള കൊടികള്‍. തമിഴ്‍നാട് രജിസ്ട്രേഷനിലുളള വാഹനങ്ങള്‍. ശിവകാശിയില്‍ അച്ചടിച്ച പോസ്റ്ററുകള്‍. ദൃശ്യങ്ങളും സെറ്റപ്പും ഒക്കെ കണ്ടിട്ട് തമിഴ്നാട്ടിലെ പാര്‍ട്ടി ഓഫീസാണെന്ന് തെറ്റിദ്ധരിക്കരുത്. തിരുവനന്തപുരത്തെ കാഴ്ച തന്നെയാണ്.

മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളോട് കിടപിടക്കുന്നതാണ് തിരുവനന്തപുരം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ബിജു രമേശിന്റെ തെരഞ്ഞെടുപ്പ് ഓഫീസ്. നേതാക്കളും പ്രവര്‍ത്തകരും ഒക്കെയായി തമിഴ്‍നാട്ടിലെ പാര്‍ട്ടി ഓഫീസിന്റെ പ്രതീതി തന്നെയാണ് തലസ്ഥാനത്തെ ഓഫീസിലും.

ഓഫീസിന്റെ ചുവരുകളില്‍ ജയലളിത തമിഴ്നാട്ടില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഫ്ലക്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ ക്ഷേമപദ്ധതികള്‍ ഇവിടെയും നടപ്പിലാക്കുമെന്ന് തന്നെയാണ് നേതാക്കളുടെ വാദം.

Similar Posts