Kerala
വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചുവ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു
Kerala

വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു

Subin
|
30 April 2018 4:42 PM GMT

ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, വാടക കുടിയാന്‍ നിയമം നടപ്പിലാക്കുക, ദേശീയ പാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുക, ഖരമാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം...

സംസ്ഥാനത്തെ വ്യാപാരികള്‍ ഇന്ന് പണിമുടക്കും. കടകളടച്ചിടുന്ന വ്യാപാരികള്‍ സെക്രട്ടറിയേറ്റ് വളയും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം.

ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, വാടക കുടിയാന്‍ നിയമം നടപ്പിലാക്കുക, ദേശീയ പാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുക, ഖരമാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതേ ആവശ്യം ഉന്നയിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഹോട്ടലുകള്‍ അടച്ചിട്ടും ഇന്നും പ്രതിഷേധിക്കും.

Related Tags :
Similar Posts