Kerala
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരംഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം
Kerala

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം

Jaisy
|
1 May 2018 11:08 AM GMT

ആറു മാസത്തിനുള്ളില്‍ പട്ടയ നടപടികള്‍ പൂര്‍ത്തിയായില്ലായെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്‍പോട്ടു പോകുമെന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തിന് തുടക്കം കുറിച്ചു. ആറു മാസത്തിനുള്ളില്‍ പട്ടയ നടപടികള്‍ പൂര്‍ത്തിയായില്ലായെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്‍പോട്ടു പോകുമെന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. ആറു മാസത്തിനകം പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജില്ലയില്‍ ശക്തമായ സമര പരമ്പരകള്‍ക്ക് തുക്കം കുറിക്കുമെന്ന മുന്നറിയിപ്പോടു കൂടിയാണ് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ ഏകദിന ഉപവാസ സമരം അവസാനിച്ചത്. ഒരു ഇടവേളക്ക് ശേഷം ജില്ലയില്‍ സമിതി നടത്തുന്ന ആദ്യ സമരം കൂടി ആയിരുന്നു ഇത്.

പട്ടയ വിഷയം ഉയര്‍ത്തി സമരരംഗത്ത് നില്‍ക്കുന്ന സമതി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ഇടതു പക്ഷത്തോടൊപ്പമാണ് നിലകൊണ്ടത്. ഇത് സമിതിയിലെ യുഡിഎഫ് അനുകൂലികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായി. എന്നാല്‍ നിയമസസഭാ തെരഞ്ഞെടുപ്പില്‍ സമിതിക്ക് കാര്യമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലായെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നും ഭൂപ്രശ്നത്തിനായി ഏതറ്റം വരെ പോകുമെന്നും പ്രഖ്യപിച്ചാണ് ഇപ്പോള്‍ സമിതി സമര രംഗത്ത് എത്തിയിരിക്കുന്നത്. മുന്‍കാലങ്ങളിലേതു പോലെ ഭൂപ്രശ്നങ്ങള്‍ ഉയര്‍ത്തി ജില്ലയില്‍ വീണ്ടും സജീവമാകാനാണ് ഈ സമരങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

Similar Posts