കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടി
|ഇതോടൊപ്പം റെക്കഗ്നിഷന്‍, മെട്രിക്കുലേഷന്‍, റീ മെട്രിക്കുലേഷന്‍ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്‍ധിപ്പിച്ചുവെങ്കിലും പ്രൈവറ്റ് രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്ടാക്ട് ക്ലാസുകളും പഠനക്കുറിപ്പുകളും ലഭിക്കില്ല
കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടി. ആയിരത്തി ഇരുന്നൂറ്റി എണ്‍പത് രൂപയില്‍ നിന്നും ആയിരത്തി അഞ്ഞൂറ് രൂപയാക്കിയാണ് ഫീസ് വര്‍ധിപ്പിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് അംഗീകാരമില്ലാത്തതിനാല്‍ പ്രൈവറ്റ് രജിസ്ട്രേഷനില്‍ ഫീസ് വര്‍ധിപ്പിച്ച് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുകയാണ് സര്‍വകലാശാലയെന്ന് ആക്ഷേപമുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അംഗീകാരം യു.ജി.സി റദ്ദാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. അംഗീകാരം പുനസ്ഥാപിച്ചുകിട്ടാത്തതിനാല് ഈ വര്‍ഷം പ്രൈവറ്റ് രജിസ്ട്രേഷനിലാണ് പ്രവേശനം നല്‍കുന്നത്. മുന്‍പ് പ്രൈവറ്റ് രജിസ്ട്രേഷന് നിര്‍ത്തലാക്കുമ്പോള്‍ നാനൂറ് രൂപയായിരുന്നു ഫീസ്. വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ആയിരത്തി ഇരുന്നൂറ്റി എണ്‍പതും. പ്രൈവറ്റ് രജിസ്ട്രേഷന് വീണ്ടും തുടങ്ങാനിരിക്കെ ഫീസ് ആയിരത്തി അഞ്ഞൂറാക്കിയാണ് വര്‍ധിപ്പിച്ചത്.
ഇതോടൊപ്പം റെക്കഗ്നിഷന്‍, മെട്രിക്കുലേഷന്‍, റീ മെട്രിക്കുലേഷന്‍ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്‍ധിപ്പിച്ചുവെങ്കിലും പ്രൈവറ്റ് രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്ടാക്ട് ക്ലാസുകളും പഠനക്കുറിപ്പുകളും ലഭിക്കില്ല.
ഫലത്തില്‍ അറുപതിനായിരത്തോളം വിദ്യാര്‍ഥികളില്‍ നിന്ന് കാര്യമായ ചെലവുകളില്ലാതെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സര്‍വകലാശാലക്ക് ലഭിക്കും. എന്നാല്‍ ഫീസ് കാലാനുസൃതമായി പരിഷ്കരിക്കുക മാത്രമാണ് ചെയ്തതെന്ന് വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു.