എന്‍ഡോസള്‍ഫാന്‍ വിതച്ച വേദനകളെ പാടിത്തോല്‍പ്പിച്ച് ദേവികിരണ്‍
|ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിലാണ് കാസര്‍കോട് ജി.എച്ച്.എസ്.എസിലെ ദേവികിരണ്‍ ഒന്നാം സ്ഥാനം നേടിയത്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിതച്ച വേദനകളെ പാട്ടുപാടി തോല്‍പ്പിച്ച ആഹ്ലാദത്തിലാണ് കാസര്‍കോട് എന്മകജെ പഞ്ചായത്തിലെ ദേവികിരണ്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിലാണ് കാസര്‍കോട് ജി.എച്ച്.എസ്.എസിലെ ദേവികിരണ്‍ ഒന്നാം സ്ഥാനം നേടിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസധനം മൂന്ന് മാസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്ന കോടതി വിധിയും തന്റെ മത്സര വിജയവും ഇരട്ടി മധുരമാണ് പകരുന്നതെന്ന് ദേവികിരണ്‍ പറയുന്നു. തങ്ങളുടെ ജീവിതത്തിന് മേല്‍ വിഷം തെളിച്ച അധികൃതര്‍, തിരിഞ്ഞ്നോക്കാതിരുന്ന സമയത്ത് ആശ്വാസവുമായി എത്തിയവരെ ഇന്നും ദേവികിരണ്‍ നന്ദിയോടെ ഓര്‍ക്കുന്നു.
വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സമര പോരാട്ടത്തിലാണ് ദേവികിരണ്‍.