Kerala
Kerala
കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച
|1 May 2018 3:30 PM GMT
ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ച 20,000 രൂപയും നഷ്ടപ്പെട്ടു
ആലപ്പുഴയിൽ വീണ്ടും ക്ഷേത്രത്തിൽ മോഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കളർകോട് മഹാദേവ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. നാലമ്പലത്തിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ച 20,000 രൂപയും നഷ്ടപ്പെട്ടു. ശ്രീകോവിലിൽ കയറിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ ക്ഷേത്രം കാവൽക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.