Kerala
കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറികെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി
Kerala

കെ.എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി

admin
|
1 May 2018 6:26 AM GMT

വിരമിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയാകും

കെ.എം എബ്രഹാം സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭയോഗമാണ് തീരുമാനമെടുത്തത്. വിരമിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയാകും.

നളിനി നെറ്റോ നാളെ വിരമിക്കുന്ന ഒഴിവിലാണ് കെഎം എബ്രഹാമിനെ സംസ്ഥാനത്തിൻറെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്.നളിനിനെറ്റോ കഴിഞ്ഞാൽ കേരള കേഡറിലെ എറ്റവും സീനിയറായ ഉദ്യോഗസ്ഥനെന്ന നിലയിലാണ് കെഎം എബ്രഹാമിനെ നിയമനം.നിലവിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അദ്ഹം.1982 ബാച്ചിൽപ്പെട്ട കെഎം എബ്രഹാമിന് ഈ വർഷം ഡിസംബർവരെ സർവീസുണ്ട്.കിഫ്ബിയുടെ സിഇഒ പദവിയിലും അദേഹം തുടരും.സാന്പത്തിക പ്രതിസന്ധിക്കിടയിലും ധനവകുപ്പിനെ കാര്യക്ഷമമായി നയിച്ചതിൻറ നേട്ടവുമായാണ് എബ്രഹാമിൻറ പുതിയ സ്ഥാനലബ്ധി.വിരമിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.നേരത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻറെ ചുമതലയും നളിനിനെറ്റോ വഹിച്ചിരുന്നു.ഏറ്റവും വിശ്വസ്തയായ ഉദ്യോഗസ്ഥ എന്ന നിലയിൽ സേവനം തുടർന്നും വേണമെന്ന മുഖ്യമന്ത്രിയുടെ താൽപ്പര്യമാണ് നളിനി നെറ്റോയെ പഴയ പദവിയിലേക്ക് തന്നെ തിരിച്ചെത്തിച്ചത്.

Similar Posts