Kerala
കൊച്ചി ചിലവന്നൂരിൽ വീണ്ടും നിലം നികത്തൽകൊച്ചി ചിലവന്നൂരിൽ വീണ്ടും നിലം നികത്തൽ
Kerala

കൊച്ചി ചിലവന്നൂരിൽ വീണ്ടും നിലം നികത്തൽ

Sithara
|
1 May 2018 6:22 PM GMT

കായൽ കയ്യേറ്റത്തിന്‍റെ പേരിൽ വിവാദമായ ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്താണ് സ്വകാര്യ വ്യക്തി 15 സെന്‍റോളം വരുന്ന നിലം നികത്തിയെടുത്തത്

കൊച്ചി ചിലവന്നൂർ കായലിനോട് ചേർന്ന് വീണ്ടും നിലം നികത്തൽ. കായൽ കയ്യേറ്റത്തിന്‍റെ പേരിൽ വിവാദമായ ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപത്താണ് സ്വകാര്യ വ്യക്തി 15 സെന്‍റോളം വരുന്ന നിലം നികത്തിയെടുത്തത്. ഒരു അനുമതിയുമില്ലാതെയാണ് സ്ഥലം മണ്ണിട്ട് നികത്തിയതെന്ന് റവന്യൂ അധികൃതരും സമ്മതിക്കുന്നു. മീഡിയവൺ എക്സ്ക്ലുസീവ്.

കായൽ കയ്യേറ്റത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയ ചിലവന്നൂരിൽ ചെറിയൊരു ഇടവേളക്ക് ശേഷമാണ് നിലം നികത്തൽ സജീവമാകുന്നത്. ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ പുറകിൽ മീറ്ററുകൾ മാത്രം മാറി കായലിനോട് ചേർന്ന നിലം കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് സ്വകാര്യ വ്യക്തി നികത്തിയെടുത്തിരിക്കുന്നത്. ഇങ്ങനെ 15 ഓളം സെന്‍റ് നിലം രൂപമാറ്റം വരുത്തിയിരിക്കുന്നു.

തീരദേശ പരിപാലന നിയമപ്രകാരം സംരക്ഷിത മേഖലയായ പ്രദേശത്ത് റവന്യൂ - കൃഷി വകുപ്പുകളുടെ അനുതിയില്ലാതെയാണ് നിയമവിരുദ്ധമായ നികത്തൽ. വിഷയം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഭൂവുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നുമാണ് തൃപൂണിത്തുറ വില്ലേജ് അധികാരികളുടെ നിലപാട്. പക്ഷെ നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Similar Posts