പ്ലാന്റേഷന് ഭൂമി പതിച്ചുനല്കിയതിനെതിരായ പരാതി കോടതി ഇന്ന് പരിഗണിക്കും
|ഹോപ്പ് പ്ലാന്റേഷന് ഉള്‍പ്പടെ ഇടുക്കി ജില്ലയിലെ പ്ലാന്റേഷന് ഭൂമി പതിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടികാട്ടി സമര്‍പ്പിക്കപ്പെട്ട പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ഹോപ്പ് പ്ലാന്റേഷന് ഉള്‍പ്പടെ ഇടുക്കി ജില്ലയിലെ പ്ലാന്റേഷന് ഭൂമി പതിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടികാട്ടി സമര്‍പ്പിക്കപ്പെട്ട പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു നല്കിയ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരുള്‍പ്പടെ 6 പേരാണ് എതിര്‍കക്ഷികള്‍. കഴിഞ്ഞ ദിവസം പരാതി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് ഇന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരുന്നു. ഏലപ്പാറ, പീരുമേട് വില്ലേജുകളില്‍ സ്ഥിതിചെയ്യുന്ന ആയിരം ഏക്കര്‍ മിച്ച ഭൂമിയില്‍ നിന്ന് 724 ഏക്കര്‍ ഭൂമി വിവിധ പ്ലാന്റേഷനുകള്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവും നല്കി പതിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.