Kerala
ഏക സിവില്‍കോഡിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ അജണ്ട നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമമമെന്ന് യെച്ചൂരിഏക സിവില്‍കോഡിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ അജണ്ട നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമമമെന്ന് യെച്ചൂരി
Kerala

ഏക സിവില്‍കോഡിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ അജണ്ട നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമമമെന്ന് യെച്ചൂരി

Khasida
|
2 May 2018 10:51 PM GMT

രാജ്യത്ത് ദലിതുകളും മുസ്‍ലിംകളും മുമ്പെങ്ങുമില്ലാത്ത വിധം അക്രമത്തിന് വിധേയരായി കൊണ്ടിരിക്കുകയാണെന്നും യെച്ചൂരി

ഏക സിവില്‍കോഡിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ അജണ്ട നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമമമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് ദലിതുകളും മുസ്‍ലിംകളും മുമ്പെങ്ങുമില്ലാത്ത വിധം അക്രമത്തിന് വിധേയരായി കൊണ്ടിരിക്കുകയാണെന്നും യെച്ചൂരി മസ്കത്തില്‍ പറഞ്ഞു. ആക്രമം അഴിച്ചുവിട്ട ശേഷം സി.പി.എം അക്രമം നടത്തുന്നതായ പ്രചരണമാണ് ദേശീയതലത്തില്‍ ആര്‍.എസ്.എസ് നടത്തുന്നത്. ബന്ധുത്വ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റ് പറ്റിയതായി മനസിലാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ കൈകൊണ്ടിട്ടുണ്ട്.

ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കേരള വിഭാഗം നടത്തിയ ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാനാണ് സീതാറാം യെച്ചൂരി മസ്കത്തിലെത്തിയത്.

Similar Posts