Kerala
Kerala

ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടന്‍ തീരുമാനിക്കേണ്ടതില്ലെന്ന് സിപിഎമ്മില്‍ ധാരണ

admin
|
2 May 2018 7:18 AM GMT

എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.അത് കൊണ്ട് തന്നെ സംഭവത്തിന്‍റെ നിജസ്ഥിതി പുറത്ത് വന്നശേഷം പുതിയ മന്ത്രിയെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് സിപിഎമ്മിന്‍റെ നിലപാട്

എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയമന്ത്രിയെ ഉടനടി തീരുമാനിക്കേണ്ടതില്ലെന്ന് സിപിഎമ്മില്‍ ധാരണ. സംഭവത്തിന്‍റെ നിജസ്ഥിതി പുറത്ത് വന്ന ശേഷം മാത്രം പുതിയ മന്ത്രിയെ കുറച്ച് ആലോചിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഗോവയില്‍ ബിജെപിയെ പിന്തുണച്ച എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും വിയോജിപ്പുണ്ട്.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍.അത് കൊണ്ട് തന്നെ സംഭവത്തിന്‍റെ നിജസ്ഥിതി പുറത്ത് വന്നശേഷം പുതിയ മന്ത്രിയെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.പാര്‍ട്ടി നിലപാടിനോട് മുഖ്യമന്ത്രിക്കും അനുകൂല നിലപാടാണുള്ളത്.ഘടകകക്ഷി നേതാക്കളുമായും ഇക്കാര്യം സിപിഎം നേതാക്കള്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.ഇവരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്.നിലവില്‍ ഗതാഗതവകുപ്പ മുഖ്യമന്ത്രി കൈവശം വച്ച ശേഷം പിന്നീട് ആര്‍ക്കെങ്കിലും കൈമാറുമെന്നാണ് സൂചന. മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപിയില്‍‌ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പാര്‍ട്ടിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം ഉടനടി ലഭിക്കണമെന്നാണ് തോമസ്ചാണ്ടിയുടെ നിലപാടെങ്കിലും അന്വേഷണം പൂര്‍ത്തിയായ ശേഷം പുതിയമന്ത്രിയെ കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് മറുവിഭഗത്തിന്‍റെ നിലപാട്. ഗോവയില്‍ ബിജെപിയെ മന്ത്രി സഭയുണ്ടാക്കാന്‍ സഹായിച്ച പാര്‍ട്ടിയായതിനാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് ഉചിതമാകില്ല എന്ന നിലപാട് സിപിഎം കേന്ദ്രനേതൃത്വത്തിനും ഉള്ളത്. മന്ത്രിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

Similar Posts