വാഴപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് പിന്തുണ കോണ്‍ഗ്രസിന്
|കോണ്‍ഗ്രസില്‍ നിന്നും വൈസ് പ്രസിഡന്റായി മത്സരിച്ച ഷീല തോമസിന് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും മുഴുവന്‍ സീറ്റുകളും ലഭിച്ചു.
കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നതിനിടെ കോട്ടയം വാഴപ്പള്ളി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വിജയം. മുന്‍ധാരണ പ്രകാരം കേരള കോണ്‍സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാജിവെച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസില്‍ നിന്നും വൈസ് പ്രസിഡന്റായി മത്സരിച്ച ഷീല തോമസിന് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും മുഴുവന്‍ സീറ്റുകളും ലഭിച്ചു.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സിപിഎമ്മുമായി ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ വാഴപ്പള്ളിയില്‍ അട്ടിമറി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിന്ഡന്റ് സ്ഥാനാര്‍ത്ഥിയെ കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍മാര്‍ എല്ലാവരും പിന്തുണച്ചു. 21 പേരുള്ള പഞ്ചായത്തില്‍ 8 പേര്‍ കേരള കോണ്‍ഗ്രസും 4 പേര്‍ കോണ്‍ഗ്രസുമാണ്. ബാക്കി 9 പേര്‍ എല്‍ഡിഎഫാണ്. മുന്‍ ധാരണ പ്രകാരം ആദ്യ ഒന്നേകാല്‍ വര്‍ഷം കോണ്‍ഗ്രസിലെ ലാലീമയായിരുന്നു വൈസ് പ്രസിഡന്റ് ഇവര്‍ മാറിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസിലെ തന്നെ ഷീല തോമസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
അതേസമയം ആരുടേയും പിന്തുണ ആവശ്യപ്പെട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. 9 പേരുള്ള എല്‍ഡിഎഫ്, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും വിജയിക്കാനായില്ല. അതേസമയം കോട്ടയം മുത്തോലിയില്‍ പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഏകപക്ഷീയമായ വിജയം ഉണ്ടായി. കോണ്‍ഗ്രസും സിപിഎമ്മും വിട്ടു നിന്നു.