Kerala
ചില നിഗൂഢ ശക്തികള്‍ പിന്നാലെയുണ്ടായിരുന്നു; തന്നെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വേട്ടയാടി: പിണറായിചില നിഗൂഢ ശക്തികള്‍ പിന്നാലെയുണ്ടായിരുന്നു; തന്നെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വേട്ടയാടി: പിണറായി
Kerala

ചില നിഗൂഢ ശക്തികള്‍ പിന്നാലെയുണ്ടായിരുന്നു; തന്നെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വേട്ടയാടി: പിണറായി

Sithara
|
2 May 2018 8:20 AM GMT

ലാവലിന്‍ കേസിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന തെളിഞ്ഞെന്ന് പിണറായി വിജയന്‍.

ലാവലിന്‍ കേസിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന തെളിഞ്ഞെന്ന് പിണറായി വിജയന്‍. തന്നെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വേട്ടയാടുകയായിരുന്നു. ചില നിഗൂഢ ശക്തികള്‍ തനിക്ക് പിറകിലുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് വിധി നിരാശയുണ്ടാക്കി. ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പിണറായി പറഞ്ഞു.

സിബിഐക്ക് വന്ന രാഷ്ട്രീയ സമ്മര്‍ദമാണ് കേസിന് പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുകയാണ്. ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവ് പുലര്‍ത്തി. സത്യം കണ്ടെത്തുമെന്ന് വിശ്വസിച്ചിരുന്നു. സത്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. രാഷ്ട്രീയ ഗൂഢാലോചന ഹൈക്കോടതി കണ്ടെത്തിയെന്നും പിണറായി പ്രതികരിച്ചു.

Similar Posts