Kerala
ഒറ്റപ്പാലത്തെ തോല്‍വി: വോട്ട് ബിജെപിക്ക് മറിച്ചെന്ന് സംശയമെന്ന് ഷാനിമോള്‍ഒറ്റപ്പാലത്തെ തോല്‍വി: വോട്ട് ബിജെപിക്ക് മറിച്ചെന്ന് സംശയമെന്ന് ഷാനിമോള്‍
Kerala

ഒറ്റപ്പാലത്തെ തോല്‍വി: വോട്ട് ബിജെപിക്ക് മറിച്ചെന്ന് സംശയമെന്ന് ഷാനിമോള്‍

admin
|
2 May 2018 1:15 AM GMT

തോല്‍ക്കുമെന്ന് ഉറപ്പായ മണ്ഡലത്തില്‍ നിര്‍ത്തുമ്പോള്‍ ചില പ്രായോഗികതകള്‍ കൂടി പാര്‍ട്ടി പരിഗണിക്കണമായിരുന്നു എന്നും ഷാനിമോള്‍ ഉസ്മാന്‍

ഒറ്റപ്പാലത്ത് യു ഡി എഫ് വോട്ടുകള്‍ ആസൂത്രിതമായി ബിജെപിക്ക് മറിച്ച് നല്‍കാന്‍ ശ്രമം നടന്നു എന്ന് സംശയം ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍.

കോണ്‍ഗ്രസിന് വോട്ട് കുറയുകയും ബി ജെ പിക്ക് ഗണ്യമായി വോട്ട് വര്‍ധിക്കുകയും ചെയ്ത സാഹചര്യം പാര്‍ട്ടി ഗൌരവത്തില്‍ പരിശോധിക്കണം. തോല്‍ക്കുമെന്ന് ഉറപ്പായ മണ്ഡലത്തില്‍ നിര്‍ത്തുമ്പോള്‍ ചില പ്രായോഗികതകള്‍ കൂടി പാര്‍ട്ടി പരിഗണിക്കണമായിരുന്നു എന്നും ഷാനിമോള്‍ ഉസ്മാന്‍ മീഡിയാവണിനോട് പറഞ്ഞു.

Similar Posts