Kerala
പൊലീസുകാരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്പൊലീസുകാരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്
Kerala

പൊലീസുകാരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്

admin
|
2 May 2018 2:30 PM GMT

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി നിഷ്ക്രിയമാക്കിയതായി കോണ്‍ഗ്രസ്.

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി നിഷ്ക്രിയമാക്കിയതായി കോണ്‍ഗ്രസ്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിരോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുന്നറിയിപ്പ് നല്‍കി. ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെ പോലെ പെരുമാറുകാകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തൊട്ടാകെ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതായാണ് കോണ്‍ഗ്രസിന്റെ പരാതി. അക്രമങ്ങളുണ്ടാകുമ്പോള്‍ പൊലീസ് ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നോമ്പുകാരെ പോലും ക്രൂരമായി മര്‍ദ്ദിച്ചതിനെിരെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് നിഷ്ക്രിയമായെന്ന് കുറ്റപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് അക്രമം തുടര്‍ന്നാല്‍ പ്രതിരോധവും പ്രതികരണവും ഉണ്ടാവുമെന്നും മുന്നറിയിപ്പ് നല്‍കി.

Similar Posts