തെരുവുവിളക്കിന്റെ വെട്ടത്തില്‍ പഠനവുമായി മക്കള്‍, ഒറ്റമുറിയില്‍ ജീവിതം തള്ളി നീക്കി ജയശ്രീയും കുടുംബവും
|ഒറ്റമുറിയില്‍ നാല് പെണ്‍കുട്ടികളുള്‍പ്പെടെയുളള കുടുംബവുമായി കഴിയുകയാണ് കോഴിക്കോട് മാത്തറ സ്വദേശി ജാനു. സ്വന്തമായി വീടില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവരുടെ താമസം.
ഒറ്റമുറിയില്‍ നാല് പെണ്‍കുട്ടികളുള്‍പ്പെടെയുളള കുടുംബവുമായി കഴിയുകയാണ് കോഴിക്കോട് മാത്തറ സ്വദേശി ജാനു. സ്വന്തമായി വീടില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവരുടെ താമസം. മകള്‍ സരസ്വതിയും ഇവരുടെ ആറ് മക്കളുമടങ്ങിയതാണ് ജാനുവിന്റെ കുടുംബം. സരസ്വതിയുടെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുന്‍പ് മരിച്ചതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്.
സ്വന്തമെന്ന് പറയാനുളള കൂരയുടെ നിര്‍മ്മാണം പാതി വഴിയിലാണ്. ലക്ഷം വീട് കോളനി നവീകരിക്കാനായി ലഭിച്ച തുക കൊണ്ടാണ് ഇത്രയും എത്തിച്ചത്. ഇനി ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന ഇടത്തേക്ക് പോകാം. പഴയ കമ്മ്യൂണിറ്റി ഹാളിലെ ഒറ്റമുറി. രണ്ട് ചെറിയ കുഞ്ഞുങ്ങളടക്കം എട്ടു പേര് അന്തിയുറങ്ങുന്ന ഇടം. സരസ്വതിയുടെ മൂത്തമകള്‍ ജയശ്രീ പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്ത ആള് അശ്വതി ഒമ്പതിലും. ഇവരടക്കം അഞ്ച് പേരുടെയും പഠനം മെഴുകുതിരി വെട്ടത്തിലാണ്. മഴയില്ലാത്തപ്പോള്‍ അടുത്തുള്ള തെരുവുവിളക്കിന്റെ ചുവടും. സരസ്വതി ജോലിക്ക് പോയി കൊണ്ടുവരുന്ന വരുമാനമാണ് ജീവിതമാര്‍ഗ്ഗം. കുട്ടികളുടെ പഠനം പലരുടെയും സഹായം കൊണ്ട് നടന്നു പോകുന്നു. ഒരു കൂരയുടെ അടച്ചുറപ്പില്‍ ഇനിയുളള കാലം ജീവിക്കണമെന്നാണ് പഠിക്കാന്‍ മിടുക്കിയായ ജയശ്രീയുടെയും കുടുംബത്തിന്റെ ആഗ്രഹം.