കോഴിക്കോട്ടെ മിശ്കാല്‍ പള്ളിക്ക് പറയാന്‍ ചരിത്രമേറെയുണ്ട്
|1510 ലെ റമദാനിലാണ് ഈ പള്ളി പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചത്.
ഏഴ് നൂറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച കോഴിക്കോട്ടെ മിശ്കാല്‍ പള്ളിക്ക് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. 1510 ലെ റമദാനിലാണ് ഈ പള്ളി പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചത്.
യമനീ വ്യാപാരി നഖൂദ മിശ്കല് എഡി 1300 നും 1330 നും ഇടയില്‍ നിര്‍മ്മിച്ചതാണ് ഈ പള്ളി. കേരളീയ വാസ്തു വിദ്യ പ്രകാരം നാലു തട്ടുകളിലായി മരം കൊണ്ടാണ് പള്ളിയുടെ നിര്‍മ്മാണം. 1510ലെ പോര്‍ച്ചുഗീസ് അധിനിവേശക്കാലത്ത് മിശ്കാല്‍ പള്ളി ആക്രമിക്കപ്പെട്ടു. റമദാന് 22 ന് ആയിരുന്നു ഈ ആക്രമണം. സാമൂതിരിയുടെ സഹായത്തോടെയാണ് മുസ്ലിംകള് മിശ്കാല്‍ പള്ളി പുനര്‍നിര്‍മ്മിച്ചത്.
കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടമുള്ള പള്ളികൂടിയാണിത്. പോര്‍ച്ചുഗീസ് ആക്രമണം അതിജിവിച്ച പാരമ്പര്യത്തോടെ നില്ക്കുന്ന മിശ്കാല്‍ പള്ളി സന്ദര്‍ശിക്കാന്‍ ലോകത്തെ നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്.