Kerala
Kerala

ദാമോദരന്‍ വിവാദം: കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇടപെട്ടില്ലെന്ന ആരോപണം പരിശോധിക്കുമെന്ന് സുധീരന്‍

Sithara
|
3 May 2018 7:45 PM GMT

എം കെ ദാമോദരന്‍ വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ വേണ്ടത്ര ഇടപെട്ടില്ലെന്ന ആരോപണം പരിശോധിക്കുമെന്ന് വി എം സുധീരന്‍.

എം.കെ ദാമോദരന്‍ വിഷയം നിയമസഭയില്‍ പ്രതിപക്ഷം സജീവമാക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം സുധീരന്‍.ഒരു അടിയന്തര പ്രമേയം പോലും ഇത് സംബന്ധിച്ച് അവതരിപ്പിക്കാതിരുന്നത് എന്താണന്നറിയാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തും.സമരം നടത്താനുളള ശക്തി കെപിസിസിക്കില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനവും സുധീരന്‍ തള്ളിക്കളഞ്ഞു.

സര്ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ പറ്റിയ ഏറ്റവും നല്ല അവസരം പ്രതിപക്ഷം മുതലെടുത്തില്ലന്നാണ് കെപിസിസിയുടെയും വിലയിരുത്തല്‍.എം.കെ ദാമോദരന്‍ വിഷയത്തില്‍ നിയമസഭക്കകത്ത് വേണ്ട്ത്ര ഇടപെടല്‍ നടത്തിയില്ല.അടിയന്തരപ്രമേയം പോലും അവതരിപ്പാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണന്ന് ചോദ്യത്തോടുള്ള സുധീരന്‍റ് പ്രതികരണം ഇതായിരുന്നു. നിയമസഭക്ക് പുറത്ത് സര്‍ക്കാരിനെതിരെ സമരം നടത്താനുള്ള ശക്തി കോണ്‍ഗ്രസിനില്ലെന്ന കെ.മുരളീധരന്‍റെയും,വിഡി സതീഷന്‍റെയും വിമര്‍ശങ്ങള്‍ സുധീരന്‍ തള്ളിക്കളഞ്ഞു.ആവിശ്യഘട്ടത്തിലെല്ലാം സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടുണ്ടന്ന് സുധീരന്‍ പറഞ്ഞു.വിമര്‍ശങ്ങളുയര്‍ന്ന സാഹചര്യത്തിലും നിലവിലെ ശൈലി തുടരാനാണ് തീരുമാനമെന്നും സുധീരന്‍ വ്യക്തമാക്കി

അടുത്ത ദിവസം പാര്‍ലമെന്‍ററി പാര്‍ട്ടി വിളിച്ച് കൂട്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കെപിസിസിയുടെ തീരുമാനം

Similar Posts