Kerala
മലയാളികളുടെ ദുരൂഹ തിരോധാനം: യുവതിയും കുഞ്ഞും കസ്റ്റഡിയില്‍മലയാളികളുടെ ദുരൂഹ തിരോധാനം: യുവതിയും കുഞ്ഞും കസ്റ്റഡിയില്‍
Kerala

മലയാളികളുടെ ദുരൂഹ തിരോധാനം: യുവതിയും കുഞ്ഞും കസ്റ്റഡിയില്‍

Alwyn K Jose
|
3 May 2018 1:35 AM GMT

ബിഹാര്‍ സ്വദേശിനി യാസ്‍മിനും കുഞ്ഞുമാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലായത്.

മലയാളികളുടെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിഹാര്‍ സ്വദേശിനിയായ ജാസ്മിനെ പൊലീസ് പിടികൂടിയത്.

വിദേശത്തേക്ക് പോവാന്‍ ഡല്‍ഹി വിമാനതാവളത്തിലെത്തിയപ്പോഴാണ് ജാസ്മന്‍ പിടിയിലായത്. കാണാതായ 21 മലയാളികള്‍ക്ക് രാജ്യം വിടാനുള്ള യാത്രരേഖകള്‍ ശരിയാക്കിനല്‍കിയത് ജാസ്മിനാണെന്നാണ് പൊലീസ് പറയുന്നത്. ബിഹാര്‍ സ്വദേശിനിയായ ജാസ്മിന്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. ഡല്‍ഹി വിമാനതവളത്തില്‍ വെച്ച് പിടിയിലായ ജാസ്മിനെ കേരള പൊലീസിന് കൈമാറുകയായിരുന്നു. കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. മലയാളികളുടെ തിരോധാനത്തിന് പിന്നിലെ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റാഷിദുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പടന്ന വടക്കേപ്പുറം സ്വദേശി മുര്‍ഷിദും, കാവുന്തല സ്വദേശി സാജിദും ഷാര്‍ജയില്‍ നിന്നും മുബൈയിലെത്തിയ ശേഷമാണ് നാടുവിട്ടത്. ഇവര്‍ പിന്നീട് ബിഹാറിലെത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനിടയിലാണ് ജാസ്മിനുമായി സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥരീകരിച്ചത്.

Similar Posts