Kerala
കെ ബാബുവിന്റെ മകളുടെ രണ്ടാം ബാങ്ക് ലോക്കറിലും 100 പവന്‍കെ ബാബുവിന്റെ മകളുടെ രണ്ടാം ബാങ്ക് ലോക്കറിലും 100 പവന്‍
Kerala

കെ ബാബുവിന്റെ മകളുടെ രണ്ടാം ബാങ്ക് ലോക്കറിലും 100 പവന്‍

Sithara
|
3 May 2018 6:16 AM GMT

മുന്‍ മന്ത്രി കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലെ വിജിലന്‍സ് പരിശോധനകള്‍ തുടരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന്റെയും ഇളയ മകളുടേയും ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചു. കൊച്ചി പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്കിലെ മകളുടെ പേരിലുള്ള ലോക്കറില്‍ നിന്ന് 100 പവന്‍ സ്വര്‍ണം വിജിലന്‍സ് കണ്ടെടുത്തു. ബാബുവിന്റെ പേരിലുള്ള ലോക്കറും പരിശോധിച്ചു. അതേസമയം വിജിലന്‍സ് പരിശോധനയ്ക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് ബാബുവിന്റെ മരുമകന് ബിബിന്‍ പറഞ്ഞു.

പാലാരിവട്ടത്ത് താമസിക്കുന്ന കെ ബാബുവിന്റെ ഇളയമകള്‍ ഐശ്വര്യയുടേയും ഭര്‍ത്താവ് ബിബിനിന്റെയും പേരിലുള്ള രണ്ടാമത്തെ ലോക്കറാണ് വിജിലന്‍സ് ഇന്ന് പരിശോധിച്ചത്. പുന്നുരുന്നിയിലെ യൂണിയന്‍ ബാങ്കിന് കീഴിലുള്ള ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 100 പവന്‍ സ്വര്‍ണം കണ്ടെത്തി. കെ ബാബുവിന്റെ പേരിലുള്ള തൃപ്പൂണിത്തുറ എസ്ബിടിയിലെ ലോക്കര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അതേസമയം വിജിലന്‍സ് പരിശോധനയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ബാബുവിന്റെ മരുമകന്‍ ബിബിന്‍ ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം പാലാരിവട്ടത്തെ പഞ്ചാബ് നാഷണല് ബാങ്കില്‍ ഇവരുടെ പേരിലുണ്ടായിരുന്ന ലോക്കറില്‍ നിന്ന് 117 പവനും ലഭിച്ചിരുന്നു. മൂത്തമകള്‍ ആതിരയുടെ പേരിലുള്ള രണ്ട് ലോക്കറുകളില്‍ നിന്ന് 39 പവനും വിജിലന്‍സ് കണ്ടെടുത്തു. തേന്നിയില്‍ അനധികൃതമായി ഭൂമി ഇടപാട് നടത്തിയെന്ന് വിജിലന്‍സ് പറയുന്നത് തെറ്റാണ്. തന്റെ അച്ഛന്‍ നിയപരമായി നടത്തിയ
ഭൂമി ഇടപാടില്‍ കെ ബാബുവിനെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ബിബിന്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ബിബിന്‍ മാധ്യമങ്ങള്‍ക്ക് നല്കി.

ഇന്ന് കൊണ്ട് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ആസ്തി വിലയിരുത്തല്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിന് ശേഷമാകും മൊഴിയെടുക്കലിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.

Related Tags :
Similar Posts