Kerala
മിനിമം കൂലിയും ബോണസും: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ സമരത്തില്‍മിനിമം കൂലിയും ബോണസും: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ സമരത്തില്‍
Kerala

മിനിമം കൂലിയും ബോണസും: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ജീവനക്കാര്‍ സമരത്തില്‍

Sithara
|
3 May 2018 5:00 PM GMT

മിനിമം കൂലിയും ബോണസും അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാരടക്കം നൂറിലധികം വരുന്ന ജീവനക്കാര്‍ പണിമുടക്ക് സമരം നടത്തുന്നത്

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ നടത്തുന്ന സമരം 15 ദിവസം പിന്നിടുന്നു. മിനിമം കൂലിയും ബോണസും അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാരടക്കം നൂറിലധികം വരുന്ന ജീവനക്കാര്‍ പണിമുടക്ക് സമരം നടത്തുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി നല്‍കുക, ഷിഫ്റ്റ് നടപ്പിലാക്കുക, മുഴുവന്‍ ജീവനക്കാരെയും പിഎഫ് പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ സമരം. കഴിഞ്ഞ ആഗസ്ത് രണ്ടിന് ജില്ലാ ലേബര്‍ കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഓണത്തിന് ബോണസ് നല്‍കാമെന്നത് അതടക്കമുളള കരാറില്‍ നിന്ന് മാനേജ്മെന്റ് പിന്മാറിയതോടെയാണ് തിരുവോണ ദിവസം മുതല്‍ ജീവനക്കാര്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്.

നഴ്സുമാരടക്കം നൂറിലധികം ജീവനക്കാര്‍ നടത്തുന്ന സമരം 15 ദിവസം പിന്നിട്ടിട്ടും ചര്‍ച്ചക്ക് പോലും മാനേജ്മെന്റ് തയ്യാറായില്ലന്ന് സമര സമിതി നേതാക്കള്‍ പറയുന്നു. 11 വര്‍ഷം വരെ സര്‍വ്വീസുള്ള നഴ്സുമാര്‍ അടക്കമുളളവര്‍ക്ക് തുച്ഛമായ വേതനമാണ് ഇപ്പോഴും ലഭിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോണസ് പരിധിയില്‍ വരില്ലന്നും സമരക്കാരുടെ ആവശ്യങ്ങള്‍ അനാവശ്യമാണന്നുമാണ് മാനേജ്മെന്റിന്റെ നിലപാട്.

Similar Posts