Kerala
മൈതാനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റാതെ പറിച്ചു നട്ട് അസ്സീസി വിദ്യനികേതന്‍മൈതാനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റാതെ പറിച്ചു നട്ട് അസ്സീസി വിദ്യനികേതന്‍
Kerala

മൈതാനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റാതെ പറിച്ചു നട്ട് അസ്സീസി വിദ്യനികേതന്‍

Subin
|
3 May 2018 8:23 PM GMT

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പ്രായം ചെന്ന അഞ്ച് മരങ്ങളാണ് അധികൃതര്‍ സ്‌കൂളിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റി നട്ടത്.

സ്‌കൂള്‍ മൈതാനത്തിന്റെ വികസത്തിനായി മരങ്ങള്‍ വെട്ടിമാറ്റാതെ പറിച്ച് നട്ട് മാതൃകയാവുകയാണ് കൊച്ചി അസ്സീസി വിദ്യനികേതന്‍. മരങ്ങളും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം കുട്ടികളിലുണ്ടാക്കാന്‍ ഇതിലൂടെ കഴിഞ്ഞെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പ്രായം ചെന്ന അഞ്ച് മരങ്ങളാണ് അധികൃതര്‍ സ്‌കൂളിലെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റി നട്ടത്. ജെസിബി ഉപയോഗിച്ച് മരങ്ങളുടെ വേരുകള്‍ മുറിഞ്ഞ് പോകാതെ മണ്ണില്‍ നിന്ന് ഇളക്കിയെടുത്തു. വേരില്‍ നിന്നുള്ള മണ്ണ് ഇളകിപ്പോകാതെ ഭദ്രമായി പൊതിഞ്ഞ് കെട്ടി. ക്രെയിന്‍ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ കുഴികളികളിലേക്ക് മാറ്റി സ്ഥാപിച്ചു.

വികസനത്തിന്റെ പേരില്‍ എല്ലാം നശിപ്പിക്കുന്ന പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവാന്‍ മരം മാറ്റി നടലിലൂടെ കഴിഞ്ഞെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഉറപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പല പരിപാടികളും അസ്സീസി വിദ്യനികേതന്‍ നേരത്തെയും നടപ്പിലാക്കിയിട്ടുണ്ട്.

Related Tags :
Similar Posts