Kerala
അനധിക്യത സ്വത്ത് സന്പാദനക്കേസില്‍ ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്അനധിക്യത സ്വത്ത് സന്പാദനക്കേസില്‍ ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്
Kerala

അനധിക്യത സ്വത്ത് സന്പാദനക്കേസില്‍ ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ്

admin
|
3 May 2018 11:08 AM GMT

ആരോപണം തെളിയിക്കാന്‍ പറ്റുന്ന മൊഴിയോ,രേഖകളോ കൈമാറന്‍ പരാതിക്കരന് കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്.


അനധിക്യത സ്വത്ത് സന്പാദനക്കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണമില്ല.ആരോപണം തെളിയിക്കാന്‍ പറ്റുന്ന മൊഴിയോ,രേഖകളോ കൈമാറന്‍ പരാതിക്കരന് കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാട്. 2011 ല്‍ തമിഴ്നാട്ടില്‍ 100 ഏക്കര്‍ ഭൂമി അനധിക്യതമായി ജേക്കബ് തോമസ് വാങ്ങിയെന്ന് കാണിച്ച് സത്യന്‍ നരവൂരാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്.

മുന്പ് വിജിലന്‍സ് അന്വേഷിച്ച് ജേക്കബ് തോമസിന് ക്ലീന്‍ചിറ്റ് നല്‍കിയ പരാതി കഴിഞ്ഞയാഴ്ചയാണ് വീണ്ടും വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്പിലെത്തിയത്.പരാതിയില്‍ കഴന്പുണ്ടോയെന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ടിന്റെ എസ്പി ജയകുമാറിന് ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.ഇതേത്തുടര്‍ന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.പക്ഷെ മൊഴിയില്‍ ആരോപണം തെളിയിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടത്തല്‍.ഭൂമിയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൈമാറിയെങ്കിലും അത് വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തതാണന്ന് വ്യക്തമായിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ത്വരിതപരിശോധന വേണ്ടന്ന റിപ്പോര്‍ട്ട് എസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കി.ഇതിന്മേല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഡയറക്ടറാണ്.അന്വേഷണ ഉദ്യോഗസ്ഥന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് മറികടന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം പ്രഖ്യാപിക്കുന്ന രീതി സാധാരണഗതിയില്‍ വിജിലന്‍സിലില്ല.ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ഉണ്ടാവില്ലന്ന കാര്യം വ്യക്തമാണ്.

Similar Posts