Kerala
മൈനിംഗ് ആശുപത്രി അടച്ച് പൂട്ടിലിന്റെ വക്കില്‍മൈനിംഗ് ആശുപത്രി അടച്ച് പൂട്ടിലിന്റെ വക്കില്‍
Kerala

മൈനിംഗ് ആശുപത്രി അടച്ച് പൂട്ടിലിന്റെ വക്കില്‍

Jaisy
|
3 May 2018 6:55 PM GMT

മഴ കനത്തതോടെ ആശുപത്രി കെട്ടിടം ഏതു സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്

കെഎംഎംഎല്ലിന്റെ ഖനനമേഖലയിലെ തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സ്ഥാപിച്ച മൈനിംഗ് ആശുപത്രി അടച്ച് പൂട്ടിലിന്റെ വക്കിലാണ്. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകള്‍ പോലും എത്തിക്കുന്നില്ല. മഴ കനത്തതോടെ ആശുപത്രി കെട്ടിടം ഏതു സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്.

പൊതുമേഖല സ്ഥാപനമായ കെ.എം.എംഎല്ലിന്റെ ഖനന മേഖലയിലെ തൊഴിലാളികൾക്കും നാട്ടുകാർക്കും ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. പക്ഷേ ഇപ്പോള്‍ ആശുപത്രി എന്നത് പേരില്‍ മാത്രമേ ഉള്ളൂ. നൂറിലധികം രോഗികള്‍ ദിനം പ്രതി എത്താരുണ്ടെങ്കിലും ചികത്സയ്ക്കാന്‍ മരുന്നില്ല. ഉപകരണങ്ങള്‍ക്ക് പലതിനും മുപ്പത് വര്‍ഷത്തിലധികം പഴക്കമുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍ക്കും മറ്റ് മൂന്ന് ജീവനക്കാര്‍ക്കുമാകട്ടെ ശമ്പളം പോലും കൃത്യമായി ലഭിക്കാറില്ല.

അര നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിൽ ഇന്ന് വരേ മിനുക്ക് പണി പൊലും ചെയ്തിട്ടില്ല. കെട്ടിടം ഏത് സമയവും തകർന്ന് വീഴും. ഖനന മേഖലയിലെ മലിന ജലം ഒഴുകിയെത്തുന്നതാകട്ടെ ആശുപത്രിയുടെ മുറ്റത്തേക്കാണ്. ജില്ലാ കലക്ടർ, സ്ഥലം എം.എൽ.എ, കെ.എം.എം.എൽ എംഡി തുടങ്ങിയവരടങ്ങിയതാണ് ആശുപത്രിയുടെ ഭരണ സമിതി, എന്നാൽ ആതുരാലയത്തെ സംരക്ഷിക്കാൻ ഇവരിൽ ഒരാള്‍ പോലും നടപടി സ്വികരിക്കുന്നില്ല.

Similar Posts