Kerala
കൊലയാളിക്ക് ധൈര്യം നല്‍കിയത് ജിഷയുടെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലെ ജീവിതംകൊലയാളിക്ക് ധൈര്യം നല്‍കിയത് ജിഷയുടെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലെ ജീവിതം
Kerala

കൊലയാളിക്ക് ധൈര്യം നല്‍കിയത് ജിഷയുടെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലെ ജീവിതം

Muhsina
|
3 May 2018 7:09 PM GMT

കനാല്‍ ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയേണ്ടി വന്ന ഗതികേടാണ് ജിഷയെന്ന ദളിത് വിദ്യര്‍ത്ഥിനിയുടെ കൊലപാതകത്തിന് വഴി വെച്ചത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കുറ്റകരമായ അനാസ്ഥയാണ്..

കനാല്‍ ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയേണ്ടി വന്ന ഗതികേടാണ് ജിഷയെന്ന ദളിത് വിദ്യര്‍ത്ഥിനിയുടെ കൊലപാതകത്തിന് വഴി വെച്ചത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പൊലീസും അധികാര കേന്ദ്രങ്ങളും പുലര്‍ത്തിയത്. പക്ഷെ നിരന്തരമായ രാഷ്ട്രീയ-സമ്മര്‍ദ്ദവും മാധ്യമജാഗ്രതയും, രണ്ടാം ഘട്ടത്തില്‍ പോലീസ് നടത്തിയ കാര്യക്ഷമമായ അന്വേഷണവും ജിഷക്ക് നീതി ഉറപ്പാക്കാന്‍ കാരണമായി.

നിരന്തരമായ അവഹേളനങ്ങളും ജാതിയമായ വേര്‍‍തിരികളും മറികടന്ന് ഉയരാന്‍ ശ്രമിക്കുകയായിരുന്നു ആ പെണ്‍കുട്ടി. തന്റെ ഇരുപത്തിയൊന്പതാം വയസ്സിലും പഠിച്ച് മുന്നേറുകയെന്നതായിരുന്നു ലക്ഷ്യം. ജാതിയും പുറന്പോക്ക് ജീവിതവും എന്നും വെല്ലുവിളിയായിരുന്നു. തന്നെ പോലെ അവഗണിക്കപ്പെടുന്നവര്‍ക്ക് നിയമ സഹായം നല്‍കണമെന്ന് ആശിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. അവള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നതായിരുന്നു, അയല്‍ക്കാര്‍ ആ വീട്ടിലേക്ക് തിരിഞ്ഞ് നോക്കില്ലെന്നതായിരുന്നു ആ കൂരയിലേക്ക് കടന്നു ചെല്ലാനുള്ള അവന്റെ ധൈര്യം.

ഓരോ കൊലപാതകങ്ങളും വലിയ ആശങ്കളും പ്രതികരങ്ങളും ഹാഷ് ടാഗുകളും മലയാളികളില്‍ ഉയര്‍ത്താറുണ്ട്. അതിന് ശേഷം അത് ആറിത്തണുക്കും. ജിഷയുടെ കൊലപാതകവും വലിയ കോളിളക്കം സൃഷ്ടിക്കുകയും പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഴിഞ്ഞു. കേരളത്തില്‍ ഇനിയും ധാരാളം പെണ്‍കുട്ടികള്‍ അരക്ഷിതമായി ജീവിക്കുന്നുണ്ട്. ആ അടച്ചുറപ്പില്ലാത്ത വീടുകളിലേക്ക് ആരെങ്കിലും കടന്ന് ചെല്ലാം. ജിഷയുടെ അതിക്രൂരമായ കൊലപാതകം വീണ്ടും ചര്‍ച്ചയാകുന്പോള്‍ സര്‍ക്കാരും പൊതു സമൂഹവും ശ്രദ്ധയൂന്നേണ്ടത് അവിടേക്ക് കൂടിയാണ്.

Related Tags :
Similar Posts