Kerala
Kerala
നാദാപുരം അസ്‍ലം കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
|4 May 2018 8:04 AM GMT
സിപിഎം പ്രവര്‍ത്തകനും വെള്ളൂര്‍ സ്വദേശിയുമായ അഖിലാണ് അറസ്റ്റിലായത്
കോഴിക്കോട് നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനും വെള്ളൂര്‍ സ്വദേശിയുമായ അഖിലാണ് അറസ്റ്റിലായത്. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ അഖില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൂണേരിയില്‍ വെച്ചാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ അസ്ലം വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.