Kerala
42 കേസുകളില്‍ യുഎപിഎ  നിലനില്‍ക്കില്ലെന്ന് ഡിജിപി42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി
Kerala

42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി

admin
|
4 May 2018 3:44 AM GMT

കമല്‍സി ചവറക്കെതിരായ കേസില്‍ യുഎപിഎ നിലനില്‍ക്കില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ നദീറിന്റെ കേസില്‍ യുഎപിഎ നിലനില്‍‌ക്കും.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്ട്രര്‍ ചെയ്ത 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്.ഇക്കാര്യം അതാത് കേസുകള്‍ പരിഗണിക്കുന്ന കോടതിയെ അറിയിക്കും.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നദീറിന്റെ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ചുമത്തിയ യുഎപിഎ കേസുകളില്‍ പലതും വിവാദമായ സാഹചര്യത്തിലാണ് പരിശോധിക്കാന്‍ ഡിജിപിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.ലോക്നാഥ് ബെഹ്റയും,ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി സുരേഷ് രാജ് പുരോഹിതും നിയമവിദഗ്ധരും അടങ്ങുന്ന സമിതി 2012 മുതല്‍ രജിസ്ട്രര്‍ ചെയ്ത 162 കേസുകള്‍ പരിശോധിച്ചു.ഇതില്‍ 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് കണ്ടെത്തിയത്.കോടതിയുടെ അനുമതിയോട് കൂടി തുടര്‍ നടപടികള്‍ സ്വീകരിക്കും.

എഴുത്തുകാരന്‍ കമല്‍ സി ചവറയുടെ കാര്യത്തില്‍ രാജ്യദ്രോഹകുറ്റം നിലനില്‍ക്കില്ല. ഷംസുദ്ദീന്‍ പാലത്തിന്‍റെ കാര്യത്തില്‍ യുഎപിഎ ഒഴിവാക്കിയോയെന്ന കാര്യത്തില്‍ ക്യത്യമായ മറുപടി ഡിജിപി നല്‍കിയില്ല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ നദീറിന്റെ കേസില്‍ യുഎപിഎ നിലനില്‍‌ക്കും.

യുഎപിഎ പിന്‍വലിക്കാന്‍ തീരുമാനിച്ച കേസുകളില്‍ പോലീസ് വീഴ്ച സംഭവിച്ചുവെന്നാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതിലൂടെ വ്യക്തമാകുന്നത്.

Similar Posts