Kerala
പൂരത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ തൃശൂര്‍പൂരത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ തൃശൂര്‍
Kerala

പൂരത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ തൃശൂര്‍

Jaisy
|
4 May 2018 3:03 PM GMT

ഈ മാസം 29ന് കൊടിയേറുന്നതോടെ പൂരാഘോഷങ്ങള്‍ക്ക് തുടക്കമാകും

തൃശൂര്‍ നഗരം പൂരം ഒരുക്കത്തിലേക്ക്. ഈ മാസം 29ന് കൊടിയേറുന്നതോടെ പൂരാഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒരുക്കങ്ങളൊക്കെ ഏതാണ്ട് അവസാന ഘട്ടത്തിലേക്കെത്തിയെങ്കിലും വെടിക്കെട്ടിന് അനുമതി ലഭിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്.

കേരളം തൃശൂരായി ചുരുങ്ങുന്ന ദിവസത്തിലേക്ക് ഇനി പത്ത് നാള്‍ മാത്രം. തൃശൂരുകാരുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനാണ് മെയ് അഞ്ചിന് അവസാനമാകുന്നത്. പൂരം മുതല്‍ പൂരം വരെയുള്ള ദിവസങ്ങളാണ് തൃശൂരുകാര്‍ ജീവിതരീതി ചിട്ടപ്പെടുത്തുന്നത് എന്നാണ് പറച്ചില്‍. നിറങ്ങളുടെയും താളങ്ങളുടെയും ശബ്ദങ്ങളുടെയും ഒത്തുചേരലായ പൂരത്തിന്റെ ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ്.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ആദ്യം തിരുവമ്പാടിയിലും പിന്നീട് പാറമേക്കാവിലും കൊടിയേറ്റം നടക്കും. പൂരം വരവറിയിച്ച് കൊണ്ട് സ്വരാജ് റൌണ്ടിലെ പന്തല്‍ പണികള്‍ പുരോഗമിക്കുകയാണ്. പകല്‍ സമയത്തെ ആനയെഴുന്നെള്ളിപ്പിലെ നിയന്ത്രണങ്ങളില്‍ തൃശൂര്‍ പൂരത്തിന് മാത്രമായി പ്രത്യേക ഇളവുകളുണ്ട്. ഇതോടെ എഴുന്നള്ളിപ്പുകളും കുടമാറ്റവും മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ നടക്കുമെന്നുറപ്പായതിന്റെ ആഹ്ലാദത്തിലാണ് പൂരപ്രേമികള്‍. എന്നാല്‍ വെടിക്കെട്ട് അനുമതിയില്‍ മാത്രമാണ് നേരിയ ആശങ്കകള്‍ നിലനില്‍ക്കുന്നത്. ഈ ആഴ്ചയോടെ ഈ അനുമതിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍. അനുമതി ലഭിച്ചാല്‍ മെയ് മൂന്നിന് സാമ്പിള്‍ വെടിക്കെട്ട്. അന്ന് തന്നെ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം. പിന്നേറ്റ് തിരുവമ്പാടി ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം കൂടി കഴിഞ്ഞാല്‍ തൃശൂര്‍ നഗരം പൂരപറമ്പായി മാറും.

Related Tags :
Similar Posts