Kerala
പകര്‍ച്ചപ്പനി; സംസ്ഥാനതല ശുചീകരണ യജ്ഞത്തിന് തുടക്കമായിപകര്‍ച്ചപ്പനി; സംസ്ഥാനതല ശുചീകരണ യജ്ഞത്തിന് തുടക്കമായി
Kerala

പകര്‍ച്ചപ്പനി; സംസ്ഥാനതല ശുചീകരണ യജ്ഞത്തിന് തുടക്കമായി

Jaisy
|
4 May 2018 10:50 PM GMT

രാഷ്ടീയപാര്‍ട്ടികളുടേയും സന്നദ്ധസംഘടനകളുയേും പങ്കാളിത്തത്തോടെയാണ് ശൂചീകരണ യഞ്ജം നടക്കുന്നത്

പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാഷ്ടീയപാര്‍ട്ടികളുടേയും സന്നദ്ധസംഘടനകളുയേും പങ്കാളിത്തത്തോടെയാണ് ശൂചീകരണ യഞ്ജം നടക്കുന്നത്.

പനി ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സഹാചര്യത്തിലാണ് ഇന്ന് മുതല്‍ മൂന്ന് ദിവസം സംസ്ഥാനമൊട്ടാകം ശുചീകറണപരിപാടി സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ സിറ്റിയിലെ വലിയകുളത്ത് നടന്ന ശുചീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തൈക്കാട് ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കാളികളായി

രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം പിന്തുണയോട് കൂടിയാണ് സര്‍ക്കാര്‍ ശുദ്ധീകരണം സംഘടിപ്പിക്കുന്നത്. സിപിഎം ജില്ലാകമ്മിയുടെ നേതൃത്വത്തില്‍ ജനറള്‍ ആശുപത്രിയില്‍ നടന്ന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. മൂന്ന് ദിവസത്തെ ശുചീകരണം പൂര്‍ത്തിയാകുമ്പോള്‍ പനി ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Similar Posts