വെടിക്കെട്ടപകടം: കരാറുകാരൻ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
|എറണാകുളം സൗത്തിലെ ഒരു ലോഡ്ജില്‍ ഭാര്യ അനാര്‍ക്കലിക്കൊപ്പം ഇയാള്‍ താമസിക്കുന്നുണ്ടെന്ന സൂചന ക്രൈംബാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ലോഡ്ജില്‍ എത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് വെടിക്കെട്ട് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി രക്ഷപ്പെട്ടു.എറണാകുളത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എറണാകുളം സൗത്തിലെ ഒരു ലോഡ്ജില്‍ ഭാര്യ അനാര്‍ക്കലിക്കൊപ്പം ഇയാള്‍ താമസിക്കുന്നുണ്ടെന്ന സൂചന ക്രൈംബാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ലോഡ്ജില്‍ എത്തുമ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് കൃഷ്ണന്‍കുട്ടി ലോഡ്ജില്‍ എത്തിയത്. കൃഷ്ണന്‍കുട്ടി ലോഡ്ജില്‍ എത്തിയത്. കൃഷ്ണന്‍കുട്ടിയുടെ സഹോദരനേയും മകനേയും പോലീസ് നേരത്തെ അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എത്തുന്നതിന് 10 മിനിറ്റ് മുൻപുവരെ കൃഷ്ണൻകുട്ടിയും ഭാര്യയും ഇവിടെയുണ്ടായിരുന്നു. എന്നാൽ സംഘം എത്തിയപ്പോഴേക്കും കൃഷ്ണൻകുട്ടി രക്ഷപ്പെടുകയായിരുന്നു. കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിയുടെ ചിത്രം ലോഡ്ജ് ജീവനക്കാർ തിരിച്ചറിഞ്ഞു.
അതേ സമയം വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടർക്കെതിരെ ക്ഷേത്രം ഭാരവാഹികളുടെ മൊഴി നല്‍കി. വെടിക്കെട്ട് നടത്തുന്നതിന് അനുകൂലമായി പൊലീസ് റിപ്പോർട്ട് നൽകിയത് കലക്ടറുടെ നിർദേശപ്രകാരമാണെന്നും വെടിക്കെട്ട് നിരോധിച്ചതിനുശേഷം കലക്ടറെ കണ്ടിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.