കൊല്ലത്ത് പത്താംക്ലാസുകാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണം
|. അതേസമയം പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ആത്മഹത്യാ പ്രേരണം കുറ്റം ചുമത്തി കേസെടുത്ത രണ്ട് അധ്യാപികമാര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും.
കൊല്ലത്ത് പത്താംക്ലാസുകാരി ഗൗരി മരിച്ച സംഭവത്തില്‍ കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് വിദഗ്ധ ചികിത്സ നല്കുന്നതില് ബിഷപ് ബെന്‍സിഗര്‍ ആശുപത്രി വീഴ്ചവരുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ആശുപത്രി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ ഗൌരിയുടെ നില മോശമായതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് പെട്ടെന്ന് റഫര്‍ ചെയ്യാതിരുന്നതെന്ന് ബെന്‍സിഗര്‍ മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ആത്മഹത്യാ പ്രേരണം കുറ്റം ചുമത്തി കേസെടുത്ത രണ്ട് അധ്യാപികമാര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും.