Kerala
മലാപറമ്പിലെ കുട്ടികള്‍ക്ക് നാളെ മുതല്‍ ഉച്ചഭക്ഷണം നല്‍കുംമലാപറമ്പിലെ കുട്ടികള്‍ക്ക് നാളെ മുതല്‍ ഉച്ചഭക്ഷണം നല്‍കും
Kerala

മലാപറമ്പിലെ കുട്ടികള്‍ക്ക് നാളെ മുതല്‍ ഉച്ചഭക്ഷണം നല്‍കും

admin
|
4 May 2018 12:27 AM GMT

സ്കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് കളക്ട്രേറ്റിലെ താത്കാലിക ക്ലാസ് റൂമുകളില്‍ പഠനം തുടരുന്ന മലാപറമ്പ് എയുപി സ്കൂളിലെ കുട്ടികള്‍ക്ക് നാളെ മുതല്‍ ഉച്ചഭക്ഷണം ലഭ്യമാകും

സ്കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് കളക്ട്രേറ്റിലെ താത്കാലിക ക്ലാസ് റൂമുകളില്‍ പഠനം തുടരുന്ന മലാപറമ്പ് എയുപി സ്കൂളിലെ കുട്ടികള്‍ക്ക് നാളെ മുതല്‍ ഉച്ചഭക്ഷണം ലഭ്യമാകും. സ്കൂള്‍ സംരക്ഷണ സമിതി നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് എഇഒ ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നില്ലെന്ന വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മലാപറമ്പ് സ്കൂളിലെ കുട്ടികളെ കളക്ട്രേറ്റിലേക്ക് മാറ്റിയപ്പോള്‍ ഉച്ചഭക്ഷണവും ലഭ്യമാക്കുമെന്നായിരുന്നു അധികൃതര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇതു പാലിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ കുറിച്ച് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എന്നാല്‍ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവ് നല്‍കാന്‍ എഇഒ കെ എസ് കുസുമം തയ്യാറായില്ല. ഇതിനെത്തുര്‍ന്ന് സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എഇഒയെ ഉപരോധിച്ചു.

ഡിപിഐയുടെ നിര്‍ദേശമില്ലാതെ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതി നല്‍കാനാവില്ലെന്നായിരുന്നു എഇഒയുടെ നിലപാട്. തുടര്‍ന്ന് സ്ഥലത്തെത്തിയ എ പ്രദീപ് കുമാര്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരമായി. വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സ്കൂള്‍ മാനേജര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സ്കൂള്‍ സംരക്ഷണ സമിതി ആരോപിച്ചു.

Similar Posts