Kerala
ജയരാജന് തുടരാന്‍ അര്‍ഹതയില്ല; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: സുധീരന്‍ജയരാജന് തുടരാന്‍ അര്‍ഹതയില്ല; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: സുധീരന്‍
Kerala

ജയരാജന് തുടരാന്‍ അര്‍ഹതയില്ല; മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: സുധീരന്‍

Sithara
|
6 May 2018 9:24 AM GMT

വിജിലന്‍സ് അന്വേഷണം കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇ പി ജയരാജന് ഒരു നിമിഷം കൂടി മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് വി എം സുധീരന്‍

വിജിലന്‍സ് അന്വേഷണം കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇ പി ജയരാജന് ഒരു നിമിഷം കൂടി മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. ജയരാജന്‍ മാത്രം തീരുമാനിച്ചാല്‍ ഇത്രയുമധികം നിയമനങ്ങള്‍ നടത്താന്‍ കഴിയില്ല. അതിനാല്‍ നിയമനത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ബിജെപി ഹര്‍ത്താലിലുണ്ടായ വ്യാപക അക്രമ സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കണെന്നും സുധീരന്‍ ആവശ്യപ്പെട്ടു. അക്രമങ്ങളെ തടയുന്നതില്‍ പൊലീസ് പരാജയമാണെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts