യോഗ്യതയില്ലാതെ നിയമനം; ലാബ് ടെക്നീഷ്യനെ പിരിച്ചുവിട്ടു
|കാസര്‍കോട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ യോഗ്യതയില്ലാതെ നിയമനം ലഭിച്ച ലാബ് ടെക്നീഷ്യനെ പിരിച്ചുവിട്ടു.
കാസര്‍കോട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ യോഗ്യതയില്ലാതെ നിയമനം ലഭിച്ച ലാബ് ടെക്നീഷ്യനെ പിരിച്ചുവിട്ടു. അരുണ്‍കൃഷ്ണനെയാണ് പിരിച്ചു വിട്ടത്. നിയമന വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന ആരംഭിച്ചു. ഇന്നലെ മീഡിയവണാണ് നിയമന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
പ്ലസ്ടു സയന്‍സ്, ഗവണ്‍മെന്റ് അംഗീകൃത ഡിഎംഎല്‍ടി, എംഎല്‍ടി എന്നിവയാണ് ലാബ് ടെക്നീഷ്യന് വേണ്ട യോഗ്യത. എന്നാല്‍ അരുണിന്റെ യോഗ്യത വിഎച്ച്എസ്ഇ മാത്രം. ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയമനത്തിന് വേണ്ടി അഭിമുഖം നടത്തിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയത് ഇടത് യൂണിയന്‍ നേതാവായ ഉദ്യോഗസ്ഥനും. ഉന്നത രാഷ്ട്രീയ സമ്മര്‍ദമാണ് നിയമനത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടി.