Kerala
മദ്രസ അധ്യാപകന്റെ കൊലപാതകം; ഏകദിന ധര്‍ണ്ണയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചുമദ്രസ അധ്യാപകന്റെ കൊലപാതകം; ഏകദിന ധര്‍ണ്ണയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
Kerala

മദ്രസ അധ്യാപകന്റെ കൊലപാതകം; ഏകദിന ധര്‍ണ്ണയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Jaisy
|
6 May 2018 2:04 AM GMT

കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്

മദ്രസാ അധ്യാപകന്‍ റിയാസ് മൌലവിയുടെ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഏകദിന ധര്‍ണ്ണയും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്.

കാസര്‍കോട്ടും പരിസരങ്ങളിലും വര്‍ഗീയ കലാപം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് മദ്രാസ അധ്യാപകന്റെ കൊല. സംഘ്പരിവാറിലെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. ഇത് പുറത്ത് കൊണ്ടുവരണമെന്ന് ധര്‍ണ്ണ ആവശ്യപ്പെട്ടു. കാസര്‍കോട്ട് സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മനുഷ്യാവകാശ പ്രവര്‍ത്തകനായ സികെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.

ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കള്‍ സംബന്ധിച്ചു. കാസര്‍കോട് വിദ്യനഗര്‍ കലക്ട്രേറ്റ് പരിസരത്ത് നടന്ന ധര്‍ണ്ണയിലും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.

Similar Posts