Kerala
ഡിജിസിഎ-എയര്‍പോര്‍ട്ട് അതോറിറ്റി സംയുക്ത സംഘം ഇന്ന് കരിപ്പൂരില്‍ പരിശോധന നടത്തുംഡിജിസിഎ-എയര്‍പോര്‍ട്ട് അതോറിറ്റി സംയുക്ത സംഘം ഇന്ന് കരിപ്പൂരില്‍ പരിശോധന നടത്തും
Kerala

ഡിജിസിഎ-എയര്‍പോര്‍ട്ട് അതോറിറ്റി സംയുക്ത സംഘം ഇന്ന് കരിപ്പൂരില്‍ പരിശോധന നടത്തും

Jaisy
|
6 May 2018 4:03 AM GMT

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ, വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് സജ്ജമാണോ എന്ന് പരിശോധിക്കാന്‍ ഡിജിസിഎയുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സംയുക്ത സംഘം ഇന്ന് പരിശോധന നടത്തും. ഡിജിസിഎ ജോയിന്‍റ് ഡയറക്ടര്‍ ജെ എസ് റാവത്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ ജെ പി അലക്സ് , എസ് കെ ബിശ്വാസ് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധക സംഘം കരിപ്പൂരിലെത്തുന്നത്.

Related Tags :
Similar Posts