Kerala
കടുത്തുരുത്തി ബ്ലോക്കില്‍ കേരള കോണ്‍ഗ്രസ് വിമതക്ക് ഇടതുപിന്തുണകടുത്തുരുത്തി ബ്ലോക്കില്‍ കേരള കോണ്‍ഗ്രസ് വിമതക്ക് ഇടതുപിന്തുണ
Kerala

കടുത്തുരുത്തി ബ്ലോക്കില്‍ കേരള കോണ്‍ഗ്രസ് വിമതക്ക് ഇടതുപിന്തുണ

Subin
|
6 May 2018 2:15 PM GMT

മുന്‍ ധാരണക്ക് വിരുദ്ധമായി പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് അന്നമ്മരാജു വിമത ശബ്ദം ഉയര്‍ത്തി പുറത്തു പോയത്. തുടര്‍ന്ന് ഇവരുടെ പിന്തുണയോടെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്...

കോട്ടയം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയോടെ കേരള കോണ്‍ഗ്രസ് വിമത അംഗം അന്നമ്മ രാജുവിന് വിജയിച്ചു നാലിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അന്നമ്മ രാജു പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

പതിമൂന്ന് അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിലെ ആറ് അംഗങ്ങളുടേത് ഉള്‍പ്പടെ ഏഴ് വോട്ട് നേടിയാണ് കേരള കോണ്‍ഗ്രസ് എം വിമത അന്നമ്മ രാജു വിജയിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലൂസമ്മ ജയിംസിന് ഒരു സ്വതന്ത്രാംഗമുള്‍പ്പടെ നാലു പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. മുന്‍ ധാരണക്ക് വിരുദ്ധമായി പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് അന്നമ്മരാജു വിമത ശബ്ദം ഉയര്‍ത്തി പുറത്തു പോയത്. തുടര്‍ന്ന് ഇവരുടെ പിന്തുണയോടെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

അന്നമ്മ രാജു കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും ഇതിനെരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കളുടെ പറഞ്ഞു. തുടര്‍ന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ സി പി ഐ അംഗം സുധര്‍മ്മനും തിരഞ്ഞെടുക്കപ്പെട്ടു.

Similar Posts