ഡിജിപി ടിപി സെന്‍കുമാറിനെതിരെ പരാതി
|പുറ്റിംഗല്‍ ജിഷ വധക്കേസിലെ ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കാത്തതാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് പരാതിയില്‍ ആരോപിക്കുന്നു.
പൊലീസ് ആസ്ഥാനത്തെ അഴിച്ചുപണിയിൽ സർക്കാരും ഡിജിപി ടി പി സെൻകുമാറും ഏറ്റുമുട്ടലിലേക്ക്. സുപ്രധാന സെക്ഷനുകളിൽഉൾപ്പെടെ ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചനടപടിയിൽ ഒരു വിഭാഗം സെൻകുമാറിനെതിരെനീക്കം ആരംഭിച്ചു. മാനദണ്ഡങ്ങൾ പാലിച്ചില്ല നിയമനമെന്ന് പരാതിപ്പെട്ട് പോലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട്സർക്കാരിന് പരാതി നൽകി.
പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഡിജിപി ടി പി സെൻകുമാർ പോലീസ് ആസ്ഥാനത്തെ ഒാഫീസിൽ അഴിച്ചുപണി നടത്താൻ ആരംഭിച്ചത് സർക്കാരുമായി വീണ്ടുമൊരു ഏറ്റുമുട്ടലിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ചുമതലയേറ്റതിന് പിന്നാലെ സെന്‍കൂമാര്‍ ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ ചിലരെ മാറ്റി നിയമിച്ചിരുന്നു. ഇതിൽ അതൃപ്തിയുമായാണ് ഒരു വിഭാഗംജീവനക്കാരാണ് സെൻകുമാറിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്ത്. പോലീസിന്റെ രഹസ്യ ഫയലുകൾ കൈകാര്യം ചെയ്യുന്ന ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് വി എസ് കുമാരി ബീന മാറ്റത്തിനെതിരെ സർക്കാരിന് പരാതി നൽകി. ബീനയെ കഴിഞ്ഞ ദിവസം യു ബ്രാഞ്ചിലേക്ക് മാറ്റി ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥന് മൂന്ന് വർഷം വരെ ഒരേ തസ്തികയിൽ തുടരാമെന്ന് സർക്കാർ മാനദണ്ഡംഉണ്ടെന്നും എന്നാൽ പത്ത് മാസം മാത്രം ടി ബ്രാഞ്ചിലിരുന്ന തന്നെ മാറ്റിയത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുമാരി ബീനയുടെ പരാതി. നടപടിക്ക് പിന്നിൽ ജിഷ, പുറ്റിങ്ങൽ കേസുകളിൽ വിവരാകാശനിയമപ്രകാരംചില രേഖകൾ നൽകാത്തതിന്റെ വൈര്യാഗമാണെന്ന് സംശയിക്കുന്നതായും
അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയ പരാതിയിൽ പറയുന്നു. ഉത്തരവ് പുന:പരിശോധിക്കണമെന്നാണ്പരാതിക്കാരിയുടെ ആവശ്യം സർക്കാർപരിഗണനയിലാണ്. അതേസമയം ഇത്തരം മാറ്റങ്ങൾ സാധാരണയായി നടക്കാറുള്ളതാണെന്ന് പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർപറഞ്ഞു. മുൻ പോലീസ് മേധാവി ലോക്നാഥ്ബെഹ്റയുടെ ഉത്തരവുകൾ റദ്ദാക്കാൻസെൻകുമാർ നപടിയാരംഭിച്ചെന്ന പ്രചാരണം തെറ്റാണെന്നും സ്റ്റേഷനുകൾക്ക് പ്രത്യേക കന്പനിയുടെപെയിന്റടിക്കാനുള്ള ബെഹ്റയുടെ തീരുമാനത്തിൽ ഫയൽ പരിശോധിച്ചിട്ടില്ലെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.