കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാന്‍ ധാരണ
|വരുന്ന ആഗസ്ത് മുതല്‍ പുതുക്കിയ വേതന നിരക്ക് നിലവില്‍ വരും
കേരളത്തില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാന്‍ ധാരണയായി. നഴ്സുമാരുടെ അടിസ്ഥാന വേതനം നിശ്ചയിക്കുന്ന സര്‍ക്കാര്‍ സമിതിയുടെ തീരുമാനം വൈകുന്നതിനാലാണ് സഭ സ്വന്തം നിലക്ക് വേതനം പുതുക്കി നിശ്ചയിക്കുന്നത്. വരുന്ന ആഗസ്ത് മുതല്‍ പുതുക്കിയ വേതന നിരക്ക് നിലവില്‍ വരും.
നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് തീരിമാനിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് കെ സിബിസിയുടെ തീരുമാനം ഉണ്ടായത്. അനുദിനം ഉയരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചാണ് വേതന വർധന തീരുമാനിച്ചതെന്ന് കെസിബിസി അറിയിച്ചു. കെസിബിസി ലേബര്‍, ഹെല്‍ത്ത് കമ്മീഷനുകളുടെയും കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെയും ആശുപത്രി ഡയറക്ടര്‍മാരുടെയും കൊച്ചിയില്‍ നടന്ന സംയുക്തയോദത്തിലാണ് ശമ്പളം പരിഷ്കകരിക്കാന്‍ ധാരണയായത്. പുതിയ വേതന നിരക്ക് രൂപപ്പെടുത്താന്‍ 11 അംഗ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ആഗസ്ത് മുതല്‍ നല്‍കും. കത്തോലിക്കാസഭയുടെ ആശുപത്രികളിലെ നഴ്സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആശുപത്രികള്‍ അടക്കമുള്ള സഭാ സ്ഥാപനങ്ങളുടെ നടത്തില്‍പ്പില്‍ നിയമാനുസൃതമായ ഇടപെടല്‍ ഉണ്ടാകുമെന്നും കെസിബിസി അറിയിച്ചു.